ഒരു ചെറിയ വാഹനാപകടം നേരിട്ടാലോ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുമ്പോഴോ എന്തുചെയ്യണമെന്ന കാര്യം വീണ്ടും ഓർമ്മിപ്പിച്ച് ദുബായ് പോലീസ്. ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കാനും റോഡിലെ ഏതെങ്കിലും ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസിന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കാനും സോഷ്യൽ മീഡിയയിലൂടെ അതോറിറ്റി താമസക്കാരോട് അഭ്യർത്ഥിച്ചു.
“ഈസിയർ ആക്സസ് ഫോർ ബെറ്റർ സർവ്വീസ് ” എന്ന ക്യാപ്ക്ഷനോടെ ഒരു വീഡിയോയും ദുബായ് പൊലീസ് പങ്കുവെയ്ക്കുന്നു.
സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ദുബായ് പോലീസ് അവതരിപ്പിക്കുന്ന ആപ്പുകൾ ഇവയൊക്കെയാണ്.
1. പോലീസ് ഐ:
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് പോലീസ് ഐ സേവനം. ദുബായ് പോലീസ് ആപ്പ്, വെബ്സൈറ്റ്, പോലീസ് സ്റ്റേഷനുകൾ എന്നിവയിലൂടെ ഈ സേവനം ആക്സസ് ചെയ്യാൻ കഴിയും.
2. സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ:
താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ദുബായിലെ ഈ ആളില്ലാ പോലീസ് സ്റ്റേഷനുകൾ ഡിജിറ്റലായി, മുഴുവൻ സമയവും സേവനങ്ങൾ ലഭ്യമാക്കുന്നു. ഈ സ്റ്റേഷനുകളിൽ ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യാം, ഇതിൽ പോലീസ് ഐ സേവനവും ഉൾപ്പെടുന്നു.
3. ഇ ക്രൈം:
‘ഇ ക്രൈം’ ചാനലിലൂടെ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം. താമസക്കാർക്ക് ‘www.ecrime.ae’ എന്ന വെബ്സൈറ്റ് ആക്സസ് ചെയ്യാം. ദുബായ് നഗരത്തിന്റെ നിശ്ചിത പരിധിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് മാത്രമേ ഈ സേവനം ബാധകമാകൂ.
Just Had a Minor Car Accident? Here’s What to Do Next!
Keep in mind to abide by safety rules and report minor accidents with ease via Dubai Police App.#DubaiPoliceServices pic.twitter.com/eHTnLL29Qf
— Dubai Policeشرطة دبي (@DubaiPoliceHQ) April 2, 2023
4. കോൾ സെന്റർ:
ചെറിയ കുറ്റകൃത്യങ്ങൾ 901 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസിന്റെ കോൾ സെന്റർ ഉപയോഗിക്കാം.