ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിൽ ആത്മഹത്യ ചെയ്തത് 23,178 വീട്ടമ്മമാർ. ആകെ ആത്മഹത്യ ചെയ്ത 45,026 സ്ത്രീകളിൽ 23,178 പേർ വീട്ടമ്മമാരാണെന്ന് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹാനന്തര പ്രശ്നങ്ങളാണ് പകുതിയിലേറെ ആത്മഹത്യകൾക്കും കാരണമായിട്ടുള്ളത്. സ്ത്രീധനവും മുഖ്യ വിഷയമാണ്.
വിവിധ പ്രശ്നങ്ങൾ കാരണം ജീവനൊടുക്കിയ വീട്ടമ്മമാരുടെ എണ്ണത്തിൽ തമിഴ്നാടാണു മുന്നിൽ (3221) . മധ്യപ്രദേശും (3055) മഹാരാഷ്ട്രയും (2861) ആണു പിന്നിൽ. 2021ൽ രാജ്യത്താകെ 1,64,033 പേർ ജീവനൊടുക്കി. ഇവരിൽ 66.9% വിവാഹിതരാണ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്.