കൊച്ചി: സ്വവർഗ പങ്കാളികളായ സുമയ്യക്കും അഫീഫയ്ക്കും സംരക്ഷണമൊരുക്കാൻ നിർദേശിച്ച് ഹൈക്കോടതി. പൊലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സംരക്ഷണം തേടി ഇവർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്
ബന്ധുക്കളുടെ തടവിൽ കഴിഞ്ഞിരുന്ന അഫീഫയെ തേടി സുമയ്യ കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് അഫീഫ ബന്ധുക്കളോടൊപ്പം പോകണമെന്ന് പറഞ്ഞിരുന്നു. തുടർന്ന് കോടതി തീർപ്പാക്കിയ കേസിലാണ് പുതിയ ഉത്തരവ്.
അഫീഫ ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് നിലപാട് മാറ്റിയതെന്ന് കാട്ടി സുമയ്യ വനിതാ സെല്ലിനെ സമീപിച്ചതോടെയാണ് പുതിയ വഴിത്തിരിവുണ്ടായത്.അഫീഫയെ വീണ്ടും വീട്ടുകാർ തട്ടിക്കൊണ്ട് പോകുമെന്ന ഭയത്തെ തുടർന്നാണ് ഇരുവരും വീണ്ടും കോടതിയുടെ സഹായം തേടിയത്
വിഷയത്തിൽ സർക്കാരിന്റെയും അഫീഫയുടെ രക്ഷിതാക്കളുടെയും നിലപാട് തേടിയ ഹർജി പിന്നീട് പരിഗണിക്കും