താലിബാന്റെ പരീശിലനത്തിനിടയിൽ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റർ തകര്‍ന്നു വീണ് മൂന്ന് പേർ മരിച്ചു. കാബൂളിലെ പ്രതിരോധ സർവകലാശാല കാമ്പസിൽ ശനിയാഴ്ചയായിരുന്നു സംഭവം. രണ്ട് പൈലറ്റുമാരും ഒരു ക്രൂ അംഗവും കൊല്ലപ്പെട്ടതായും അഞ്ച് ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റതായും താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
????????????Taliban crashes US-made Black Hawk chopper during training in Kabul, killing 3: The announcement adds that 2 pilots and one crew member died and 5 others were injured in the incident. pic.twitter.com/7KjWvnz7nK
— worldnews24u (@worldnews24u) September 11, 2022
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന് ശേഷം താലിബാൻ പിടിച്ചെടുത്തതാണ് ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റർ. 30 മില്യൺ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ താലിബാൻ അംഗം പറത്താൻ ശ്രമിക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് നിലംപൊത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.