നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് സംഭവം. പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരു കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരുക്കേറ്റു.
കോസ്റ്റ് ഗാർഡ് ഹാങറിൽ നിന്നും റൺവേയിൽ എത്തി പരിശീലന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന് പിന്നാലെ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്തു 5 മീറ്റർ അകലെയാണ് ഹെലികോപ്റ്റർ വീണത്. ഹെലികോപ്റ്റർ നീക്കിയ ശേഷം റൺവേ തുറക്കും. റൺവേയ്ക്ക് തൊട്ടു പുറത്തു ഹെലികോപ്റ്റർ കിടക്കുന്നതിനാലാണ് റൺവേ തൽക്കാലം അടച്ചത്.
പിന്നാലെ വിമാനം തിരിച്ചു വിട്ടു. മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്ക് വന്ന ഒമാൻ എയർ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടു.