യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവിനെ കണ്ട് എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. കൂടിക്കാഴ്ചയിൽ യുഎഇയും യുകെയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും എക്കാലവും നൽകിയ പിന്തുണയെ കുറിച്ചും സംസാരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ കൂടുതൽ ശക്തിപ്പെടുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റിനെ കൂടാതെ ലോകമെമ്പാടുമുള്ള രാഷ്ട്ര തലവൻമാരും ലണ്ടനിലെത്തി രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കുള്ള യാത്രാമധ്യേ ഷെയ്ഖ് മുഹമ്മദിന്റെ ഫോട്ടോകൾ അദ്ദേഹത്തിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.