കെ ഡി എസ് എഫ് അൽ ഖോബാർ കമ്മിറ്റി നടത്തിയ കാസർകോട് ഉത്സവ് 2022ൽ മികച്ച പൊതുപ്രവർത്തന-കാരുണ്യ രംഗത്തെ മികവുറ്റ പ്രവർത്തനത്തിന് ഹാരിസ് എസ് എ ഏരിയപ്പാടിക്ക് പുരസ്കാരം. കെ ഡി എസ് എഫ് ചെയർമാനും അൽ ഷിഫാ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ഓണറുമായ ശാഹുൽ ഹമീദാണ് പുരസ്കാരം സമ്മാനിച്ചത്.
സൗദിയിലെ നിർധനരും നിരാലംബരുമായവർക്ക് കൈത്താങ്ങാണ് ഹാരിസ് എസ് എ ഏരിയപ്പാടി. വിഷമം അനുഭവിക്കുന്നവർക്ക് സാന്ത്വനമായി വിളിപ്പാടകലെ ഹാരിസുണ്ടാവും. കൊവിഡ് കാലത്ത് പുറത്തിറങ്ങാൻ പോലും കഴിയാതെ റൂമുകളിൽ അടച്ചിട്ടിരുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിച്ചു നൽകി ഹാരിസ് മാതൃകയായി. കൂടാതെ നിയമ കുരുക്കിൽപെട്ട് നാട്ടിൽ പോവാൻ കഴിയാത്ത പ്രവാസികൾക്കും സാന്ത്വനമാണ് ഹാരിസ്.
സൗദിയിലെ ഖോബാർ അൽമന ഹോസ്പിറ്റൽ സ്റ്റാഫ് ആയ ഹാരിസ് കാസർകോട് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം (KDSF ) ഖോബാർ കമ്മിറ്റിയുടെ ജോയിൻ സെക്രട്ടറിയുമാണ്. കാസർകോട് താലൂക്കിലെ മുട്ടത്തോട് വില്ലേജിൽ ഏരിയപ്പടി എന്ന സ്ഥലത്തെ പരേതനായ എസ് എ അബ്ദുൽ ഖാദർ ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകനാണ് ഹാരിസ്.