ഒമാൻ: മസ്കത്തിലെ വാദി അൽ കബീറിൽ ഒരു പള്ളിയുടെ സമീപമുണ്ടായ വെടിവെയ്പ്പിൽ നാല് മരണം.ഓട്ടേറെ പേർക്ക് പരുക്ക്.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വെടിവെയ്പ്പുണ്ടായ പളളിക്ക് സമീപം എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിടുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ട്വിറ്ററിൽ ഒമാൻ പൊലീസ് അനുശോചനം രേഖപ്പെടുത്തി.