മനുഷ്യനില്‍ അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാകുമ്പോള്‍ ഉണ്ടാവുന്ന മാനസിക വിഭ്രാന്തിയാണ് ഫാസിസം എന്ന് ഹരീഷ് പേരടി. അടിച്ചൊതുക്കല്‍, വിലക്കല്‍, കള്ളകേസെടുക്കല്, അടിമകളെ നിലനിര്‍ത്തല്‍ ഇതെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണെന്നും ഹരീഷ് പേരടി പറഞ്ഞു.
ഫേസ്ബുക്കില്‍ ഹിറ്റ്ലറുടെ വേഷത്തിലുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.
ഭരണഘടന ദിവസം മൂന്ന് നേരെ ഇരുന്ന വായിക്കലാണ് ഇതിനുള്ള ഏക മരുന്നെന്ന്. എല്ലാ ഫാസിസ്റ്റുകള്‍ക്കും ഭരണഘടന സലാം എന്നും ഹരീഷ് പേരടി കുറിച്ചു.
നേരത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന കേസില്‍ കെ വിദ്യയ്ക്കെതിരെയും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പ്രതികരണം അറിയിച്ചിരുന്നു. വിദ്യ നടന്നു പോയാല്‍ ഏതെങ്കിലും കോണ്‍ഗ്രസുകാരനോ ബിജെപി കാരനോ കാണാതിരിക്കില്ല. അപ്പോള്‍ വണ്ടിയില്‍ കയറിയാകും പോയിരിക്കുക. എന്നാലും നാട്ടില്‍ മുഴുവന്‍ എ ഐ ക്യാമറകള്‍ ഉണ്ടല്ലോ. വണ്ടിക്കുള്ളിലെ ഫോണ്‍ ഉപയോഗം മുതല്‍ ധരിച്ച വസ്ത്രത്തിന്റെ കളര്‍ വരെ കണ്ടു പിടിക്കുന്ന ക്യാമറകള്‍ അല്ലെ. അകോ ഈ ക്യാമറകളില്‍ നിരോധിച്ച രണ്ടായിരം നോട്ടിലെ പഴയ ചിപ്പ് ആണോ കയറ്റിയത് എന്നും ആര്‍ക്കറിയാം എന്നായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്.