ലോകമെമ്പാടുമുളള ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് ലയണൽ മെസ്സി. ഒരിക്കലും മറക്കാനാകാത്ത ഒരു വർഷമാണ് അവസാനിച്ചത്. താൻ നിരന്തരം പരിശ്രമിച്ച സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായ വർഷമാണത്. തന്നെ പിന്തുണച്ച കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുളളവരുടെ സ്നേഹം തനിക്ക് ലഭിച്ചു. 2023 ൽ സന്തോഷത്തോടെ തുടരാൻ നിങ്ങൾക്കെല്ലാവർക്കും ആരോഗ്യവും ശക്തിയുമുണ്ടാകട്ടെ എന്ന് മെസ്സി ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തിനൊപ്പമുളള ഫോട്ടോ പങ്കുവെച്ച് ആണ് മെസ്സി ആശംസ അറിയിച്ചത്.