വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വനിതാ സംവരണമെന്ന നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ് അതുകൊണ്ട് തന്നെ ബില്‍ പെട്ടെന്ന് നടപ്പാക്കണമെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സോണിയ ഗാന്ധി പറഞ്ഞു.
പഞ്ചായത്തീ രാജ് സ്ഥാപനങ്ങളില്‍ വനിതാ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്നം ഇപ്പോഴും അപൂര്‍ണമാണ്. ബില്ലിനെ പിന്തുണയ്ക്കുന്നു. ഉടന്‍ നടപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടത്തണം ഒബിസി ഉപസംവരണം നടത്തണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം ബില്‍ ഉടന്‍ നടപ്പാക്കുന്നതിനെ ബിജെപി എംപി നിശികാന്ത് ദുബെ എതിര്‍ത്തു. ഭരണഘടനാ വിരുദ്ധമാകുമെന്നും എംപി പറഞ്ഞു. ഡിഎംകെ എം.പി കനിമൊഴിയും ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി.
ചര്‍ച്ചയ്ക്കായി നീക്കിവെച്ചിരിക്കുന്നത് ഏഴ് മണിക്കൂറാണ്. ബില്‍ ഇന്ന് തന്നെ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.