വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സംവിധായകന് വിപിന്‍ ദാസാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഇത് സിനിമയുടെ final wrap. ഈ സിനിമ പൂര്‍ത്തിയാക്കാന്‍ കൂടെ നിന്ന് പ്രയത്നിച്ച എല്ലാവര്ക്കും നന്ദി. ഇതൊരു തമാശ നിറഞ്ഞ എന്റര്‍ട്ടെയിനര്‍ ആയിരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’, എന്നാണ് വിപിന്‍ ദാസ് പാക്ക് അപ്പിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്, ഇ4 എന്റര്ട്ടെയിന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നിഖില വിമല്‍, അനശ്വര രാജന്, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
ചിത്രം പാട്ടും ഡാന്‍സും ഫൈറ്റുമുള്ള ഒരു പാക്കേജ് പടമായിരിക്കുമെന്നാണ് സംവിധായകന് വിപിന്‍ ദാസ് എഡിറ്റോറിയലിനോട് പറഞ്ഞത്. ‘ഒരു കല്യാണവും അതിന് ചുറ്റിപറ്റി നടക്കുന്ന ചില കാര്യങ്ങളുമാണ് സിനിമ പറഞ്ഞ് വെക്കുന്നത്. ഇത് കോമഡി മാത്രമുള്ള ഒരു സിനിമയല്ല. മറിച്ച് ഒരു എന്റര്‍ട്ടെയിനര്‍ ആണ്. പാട്ട്, ഡാന്‍സ്, ഫൈറ്റ് എല്ലാമുള്ള സിനിമയാണ്. നമ്മള് കുറച്ച് കാലം മുമ്പ് കണ്ടിട്ടുള്ള ഒരു പാക്കേജ് പടങ്ങള്‍ ഉണ്ടല്ലോ. അതില്‍ കോമഡിയും ഉണ്ട്. പക്ഷെ കോമഡിയല്ല ഞങ്ങള്‍ പ്രധാനമായും ഫോക്കസ് ചെയ്തിരിക്കുന്നത്. ഒരു കല്യാണത്തിന്റെ ആഘോഷ മൂഡ് ഉണ്ടല്ലോ. കല്യാണ തലേന്ന് വീട്ടില്‍ ഉണ്ടാകുന്ന പാട്ട് എല്ലാം നമ്മള് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെയൊരു ആഘോഷം എന്ന നിലയ്ക്കാണ് സിനിമ പോകുന്നത്’, വിപിന്‍ ദാസ് പറഞ്ഞു.
2024 മെയ് മാസത്തിലാണ് ചിത്രം തിയേറ്ററിലെത്തുക. ദീപു പ്രദീപ് രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നീരജ് രവിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റര്‍- ജോണ്‍ കുട്ടി, സംഗീതം- അങ്കിത് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിനി ദിവാകര്‍, ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ്. മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീലാല്‍, സൗണ്ട് മിക്സിംങ്- എം.ആര്. രാജകൃഷ്ണന്, ആക്ഷന്‍- ഫെലിക്സ് ഫുകുയാഷി റവ്വേ, സ്റ്റില്‍സ്- ജെസ്റ്റിന് ജെയിംസ്, റോഹിത് കെ. സുരേഷ്, ഡിസൈന്‍- ഡികള്‍ട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ- അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്ട്രോളര്- കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ കുമാര്‍, പി.ആര്.ഒ.- എ.എസ്. ദിനേശ്.