ഗൾഫിലെ സിനിമ പ്രേമികൾക്ക് ഇനി വലിയ സ്ക്രീനിൽ സിനിമ ആസ്വദിക്കാം. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിയേറ്ററാണ് ദുബായ് ഹിൽസ് മാളിലെ റോക്സി സിനിമാസ് ഒരുക്കിയിരിക്കുന്നത്. തിയറ്റർ നാളെ മുതലാണ് പൊതുജനങ്ങൾക്കായി തുറക്കുക.
ഒരു ടെന്നീസ് കോർട്ടിന്റെ ഇരട്ടി വലുപ്പമുള്ളതാണ് സ്ക്രീൻ. 25 മീറ്റർ വീതിയും 18 മീറ്റർ ഉയരവുമുള്ള സ്ക്രീൻ മികച്ച ദൃശ്യാനുഭവമാണ് നൽകുക. ഫുട്ബോൾ പ്രേമികൾക്കായി ഖത്തർ ലോകകപ്പ് മത്സരങ്ങളും തിയറ്ററിൽ പ്രദർശിപ്പിക്കും. നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള എല്ലാ ലോകകപ്പ് മത്സരങ്ങളും വലിയ സ്ക്രീനിൽ ആസ്വദിക്കാനാവും.