ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി 12.07 ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ബ്രിട്ടീഷ ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് ജിഎസ്എല്‍വി മാര്‍ക് 3 കുതിച്ചുയരുക. വണ്‍ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക.
ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യെ ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. 36 ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ ഘടിപ്പിച്ച് വിക്ഷേപണത്തറയില്‍ എത്തിച്ചുകഴിഞ്ഞു. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. അവസാനവട്ട തയ്യാറെടുപ്പുകള്‍ സൂക്ഷ്മശ്രദ്ധയോടെ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
Launch time confirmed ????#OneWebLaunch14 with @ISRO is set to take place this weekend.
Lift-off is scheduled for 00:07 (IST), 23 October. That’s 19:37 (BST) and 14:37 (ET), 22 October.
You can follow the launch live on our website, or across our YouTube and LinkedIn channels. pic.twitter.com/1ReHwKaxVj
— OneWeb (@OneWeb) October 18, 2022
ഉപഗ്രഹത്തില്‍ നിന്ന് മൊബൈലിലേയ്ക്ക് നേരിട്ട് ഇന്റര്‍നെറ്റ് സേവനം നല്കുന്ന കമ്പനിയാണ് വണ്‍ വെബ്. ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹ ശൃംഖല തീര്‍ത്ത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്. 648 ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാനാണ് വണ്‍ വെബ് ലക്ഷ്യമിടുന്നത്. ഇതില്‍ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു.