ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി സത്യപ്രതിജ്ഞ ചെയ്തു. തീവ്ര വലതുപക്ഷ ഫ്രദേല്ലി ദി ഇറ്റാലിയ പാർട്ടിയുടെ നേതാവ്, 45 കാരിയായ മെലോണി ഇറ്റാലിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മാസം നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് മെലോണി അധികാരം പിടിച്ചെടുത്തത്.
സൽവിനിയാണു ഡെപ്യൂട്ടി പ്രധാനമന്ത്രി. ഗതാഗത വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനാണ്. ധനകാര്യവകുപ്പിന്റെ ചുമതല ലെഗയുടെ ജിയാൻകാർലോ ജോർജറ്റിക്കും വിദേശകാര്യവകുപ്പിന്റേതു ഫോർസ ഇറ്റാലിയയിലെ അന്റോണിയോ തജാനിക്കുമാണ്. തന്റെ പുതിയ ഗവൺമെന്റ് പൂർണ്ണമായും യൂറോപ്പിന്റെ ഭാഗമാണെന്നും ഈ നിലപാടിനോടു വിയോജിക്കുന്നവർക്ക് സർക്കാരിന്റെ ഭാഗമാകാൻ കഴിയില്ലെന്നും മെലോണി പറഞ്ഞു.