മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ ഇ.ഡി. ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടിയെ ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നവ്യാ നായർക്ക് ആഭരങ്ങൾ അടക്കമുള്ള സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ
എന്നാൽ സച്ചിൻ സാവന്ത് തന്റെ സുഹൃത്താണെന്നും അതിനുമപ്പുറമുള്ള അടുപ്പം ഇയാളുമായില്ലെന്ന് നടി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി