ജിസിസി ( കോമേഴ്ഷ്യൽ പ്രഫഷൻ ) വിസയുള്ളവർക്ക് ഇനി എവിടെ നിന്നും ഒമാനിലേക്ക് പ്രവേശിക്കാം. സിവിൽ ഏവിയേഷൻ അതോറിറ്റി എയർപോർട്ട്സ് അധികൃതർക്കും ട്രാവൽ ഏജൻസികൾക്കും നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ നിർദേശ പ്രകാരം നാട്ടിൽ നിന്ന് ഒമാനിലേക്ക് വരുന്ന പ്രവാസികൾക്ക് അറൈവൽ വിസ ലഭ്യമാകും. എന്നാൽ, ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്നും വരുന്നവർക്ക് മാത്രമേ നേരത്തേ ഈ സേവനം ലഭ്യമായിരുന്നുള്ളു. ഇത്തരത്തിൽ വിസയില്ലാതെ സുൽത്താനേറ്റിലെത്താൻ ജി സി സി രാജ്യങ്ങളിലെ വിസയ്ക്ക് മൂന്ന് മാസത്തെ കാലാവധിയെങ്കിലും ഉണ്ടായിരിക്കണം. അതേസമയം മലയാളികളടക്കമുള്ള പ്രവാസ ലോകത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ നിർദേശം.