ദുബൈ: ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ ഗൾഫ് നാടുകൾ. ഒമാൻ ഒഴികെ ബാക്കി ജിസിസി രാജ്യങ്ങളെല്ലാം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാനിൽ നാളെയാണ് ചെറിയ പെരുന്നാൾ.
ഇന്ന് രാവിലെ നടന്ന പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ പലയിടത്തും ആയിരക്കണക്കിന് പേരാണ് എത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം അറബ് നാടുകളിൽ നടക്കുന്ന വിപുലമായ പെരുന്നാൾ ആഘോഷം കൂടിയായിരുന്നു ഇത്തവണത്തേത്.
ഇക്കുറി ഈദ് വെള്ളിയാഴ്ചയായതിനാൽ പള്ളികളിൽ രണ്ട് പ്രഭാഷണങ്ങളുണ്ടാവും. ഒന്ന് പെരുന്നാളിനും മറ്റൊന്ന് ജുമുഅ നമസ്കാരത്തിനും. ചെറിയ പെരുന്നാൾ വന്നതോടെ യുഎഇയിൽ നാല് ദിവസത്തേക്ക് അവധിയാണ്. ഓഫീസുകളും സ്കൂളുകളും ഏപ്രിൽ 24 തിങ്കളാഴ്ചയേ തുറക്കൂ.