തുർക്കിയിലും സിറിയയിലു റിക്ടര്‍ സ്കെയ്ലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഈ വൻ ഭൂകമ്പത്തിലും അതിന്റെ തുടർചലനങ്ങളിലും ഇരു രാജ്യങ്ങളും ഒന്നാകെ വിറങ്ങലിച്ചിരിക്കുകയാണ്. നാശങ്ങൾ വിതച്ച ഭൂകമ്പത്തിൽ മരണസംഖ്യ 7,800 പിന്നിട്ടു. രക്ഷപ്രവർത്തനങ്ങൾക്കിടയിൽ വേദനകൾ നിറഞ്ഞ നിരവധി നിമിഷങ്ങൾ കടന്നു പോയി.
തെരുവകളിലെല്ലാം ജീവനറ്റ മൃതശരീരങ്ങൾ കൂട്ടിയിട്ട നിലയിലുള്ള കാഴ്ചകളാണ് തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും പുറത്ത് വരുന്നത്. കൂടാതെ ദുരന്തത്തിന്റെ തോത് വെളിപ്പെടുത്തിക്കൊണ്ട് സംഭവിച്ച മരണങ്ങളുടെ എണ്ണവും ഓരോ ദിവസവും വർധിക്കുന്നുണ്ട്. എന്നാൽ വേദനിപ്പിക്കുന്ന വാർത്തകൾക്കും ചിത്രങ്ങൾക്കുമിടയിൽ സിറിയയിലെ ദുരന്തഭൂമിയിൽ നിന്നും ഹൃദയസ്പർശിയായ മറ്റൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്.
തകർന്ന് വീണ കെട്ടിടാവശിഷ്ട്ട ങ്ങൾക്കിടയിലെ കോൺക്രീറ്റ് സ്ലാബിന് താഴെ സഹോദരന്റെ തലയിൽ പരിക്കേൽക്കാതിരിക്കാൻ ഇരു കൈകൾ കൊണ്ടും അവന്റെ തല മറച്ച് പിടിച്ച് കിടക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടിക്കുന്നത്. യു എന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
തകർന്ന് വിണ കെട്ടിടാവശിഷ്ട്ടങ്ങൾക്കിടയിൽ കുഞ്ഞനുജനെ ഇരുകൈകൾക്കുള്ളിലും ചേർത്തുപിടിച്ചിരിക്കുകയാണ് ഈ ഏഴ് വയസുകാരി. 17 മണിക്കൂറോളമാണ് ഇവർ ഇങ്ങനെ കിടന്നത്. ഒടുവിൽ രക്ഷിക്കാൻ. എത്തിയ രക്ഷാപ്രവർത്തകർക്ക് മുന്നിൽ കുഞ്ഞുപുഞ്ചിരിയാണ് അവൾ സമ്മാനിച്ചത്. അതേസമയം ഏഴ് വയസുകാരിയായ ഈ കുട്ടിയുടെ ആത്മധൈര്യത്തെയും ധീരതയെയും അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. സിറിയയും തുർക്കിയും കണ്ണീരുവറ്റാത്ത മുറിവുകളായി മാറിയപ്പോൾ അതിജീവനത്തിന്റെ ഇത്തരം ദൃശ്യങ്ങൾ ആശ്വാസം പകരുന്നതാണെന്ന് നിരവധിപേർ പ്രതികരിച്ചു.