നിക്ഷേപങ്ങളുടെയും പുതിയ ലോകക്രമം തയ്യാറാക്കുന്നതിന്റെയും സാധ്യതകൾ വീക്ഷിക്കുന്ന ആറാമത് ഭാവി നിക്ഷേപക ഉച്ചകോടിയ്ക്ക് റിയാദിൽ തുടക്കമായി. സൗദി അറേബ്യയുടെ ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ത്രിദിന ഉച്ചകോടിയാണിത്. ലോകത്തിലെ പാല ഭാഗങ്ങളിൽ നിന്നായി വിദഗ്ധ മേഖലകളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്ത പ്ലീനറി സെക്ഷനുകളായിട്ടാണ് ഉച്ചകോടിക്ക് തുടക്കമായത്.
മനുഷ്യത്വത്തിൽ നിക്ഷേപിക്കുക, ആഗോള ക്രമം തയ്യാറാക്കുക എന്ന തലക്കെട്ടോടുകൂടി റിയാദിലെ റിട്സ് കാൾട്ടൺ ഹോട്ടലിലാണ് ഉച്ചകോടി നടക്കുന്നത്. രാഷ്ട്ര നേതാക്കൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ, യുവ നേതാക്കൾ,നോബൽ സമ്മാന ജേതാക്കൾ, ആക്ടിവിസ്റ്റ്, തുടങ്ങിയ 6,000 ത്തോളം പ്രഭാഷകരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.