യുഎഇയിൽ ഇന്ധന വില വീണ്ടും കുറഞ്ഞു. ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലയാണ് പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം മാസമാണ് വിലയിൽ കുറവുവരുന്നത്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ നിരക്ക്.സെപ്റ്റംബറിൽ 3.41 ദിർഹമായിരുന്നു.
സെപ്റ്റംബറിൽ 3.30ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമായിട്ടുണ്ട്. കഴിഞ്ഞ മാസം ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറഞ്ഞു. രാജ്യത്തെ ഡീസല്‍ വിലയും കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.76 ദിർഹമാണ് ഒക്ടോബറിലെ നിരക്ക്.