പത്തനംതിട്ട: തമിഴ്നാട് സ്വദേശിയായ അഞ്ച് വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി.
ജഡ്ജി എസ്. ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. ശിവകാശി സ്വദേശിയായ അലക്സ് പാണ്ഡ്യനാണ് (26) കേസിലെ പ്രതി.പീഡനത്തിന് പുറമെ കുഞ്ഞിനെ ഇയാൾ മർദിച്ചുമിരുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടായിരുന്നു. 2021 ഏപ്രിൽ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടിൽ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.