പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നഗരത്തിൽ 2023 ജനുവരി 1ന് സൗജന്യ പൊതു പാർക്കിംഗ് അനുവദിക്കും. എന്നാൽ ദുബായിൽ ബഹുനില പാർക്കിംഗിനു പണം നൽകണം. ജനുവരി ഒന്നിന് ഷാർജ നഗരത്തിലെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയും അറിയിച്ചിട്ടുണ്ട്.
അതേസമയം ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ ഡിസംബർ 31 രാവിലെ അഞ്ചു മണിമുതൽ മുതൽ ജനുവരി രണ്ട് അർദ്ധരാത്രി 12 മണിവരെ വരെ തുടർച്ചയായി പ്രവർത്തിക്കും. കൂടാതെ നഗരത്തിലുടനീളം 10,000ഓളം സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 31ന് വൈകിട്ട് നാല് മണിക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നഗരവും ഫൈനാൻഷ്യൽ സെൻട്രൽ റോഡിൻ്റെ ലോവർ ഡെക്കും അടച്ചിടും. അൽ സുക്കൂക്ക് തെരുവ് രാത്രി എട്ട് മണിക്കും ബുർജ് ഖലീഫ ജില്ലയിലേക്കുള്ള റോഡ് വൈകിട്ട് നാല് മണിക്കും അടയ്ക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.