ആലുവയില്‍ അഞ്ചുവയുസകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് വിധി. സംഭവത്തില്‍ കേസെടുത്ത് നൂറാം ദിവസമാണ് വിധി പറയുന്നത് എന്ന പ്രത്യേകതയുമുണ്ട് കേസിന്.
കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്. കേസില്‍ ഏക പ്രതിയായ അസ്ഫാക് ആലത്തിനെതിരായ അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും പൊലീസ് വേഗത്തില്‍ നടപ്പാക്കിയിരുന്നു.
ജൂലൈ 28നാണ് ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ടത്. ആലുവ മാര്‍ക്കറ്റിനടുത്തുള്ള ചതുപ്പ് പ്രദേശത്തേക്ക് കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് വന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം കല്ലുകൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമര്‍ത്തിയിരുന്നു. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ സിസിടിവി ദൃശ്യങ്ങള്‍ നോക്കി അസ്ഫാക്കിനെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ അടക്കം 15 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേവേഗതയില്‍ വിചാരണയും പൂര്‍ത്തീകരിച്ചു. 99 സാക്ഷിമൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.