പ്രവാചകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ഒക്ടോബർ 8 ശനിയാഴ്ച പൊതു പാർക്കിംഗ് സൗജന്യമായിരിക്കും. നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ ഒഴികെയാണ് സൗജന്യ പാർക്കിംഗ്.
നബിദിനം പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയിലും നബിദിനത്തോട് അനുബന്ധിച്ച് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 8നാണ് നബി ദിനം.