ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ പദ്ധതിയൊരുക്കി ഫ്രാന്‍സ്. 2025 ആവുമ്പോഴേക്കും 20,000 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി ഫ്രാൻസിലേക്കെത്തിക്കാൻ പോകുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിന് കൊളോണ അറിയിച്ചു . 5000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഫ്രാന്‍സിലുള്ളത്.
ഇരു രാജ്യങ്ങള്‍ക്കുമിടയിൽ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീകരണത്തിനും മറ്റും ഈ തീരുമാനം അവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കരുതുന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും മികച്ച വിദ്യാഭ്യാസരീതികൾ അവലംബിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രാമദ്ധ്യേയാണ് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.