മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം.
സംസ്കാരം ഇന്ന് വൈകിട്ട് ശിവജി പാര്‍ക്കില്‍ വെച്ച് നടക്കും. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയാണ് മനോഹര്‍ ജോഷി. 1995-99 കാലത്താണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. തുടര്‍ന്ന് 1999ല്‍ ശിവസേന ടിക്കറ്റില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് എംപിയായി. 2002-2004വരെയുള്ള കാലത്ത് ലോക്സഭ സ്പീക്കറായും സേവനമനുഷ്ഠിച്ചു.