സൗദി അറേബ്യയിൽ ആദ്യമായി ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് പ്രവർത്തനാനുമതി നൽകി. അമേരിക്കൻ കമ്പനിയായ സിഗ്ന വേൾഡ് വൈഡ് ഇൻഷുറൻസ് കമ്പനിക്കാണ് സൗദി സെൻട്രൽ ബാങ്കായ സാമ അനുമതി നൽകിയത്.
ഏറ്റവും വലിയ പരിഷ്കരണ പദ്ധതിയായ വിഷൻ 2030ൻ്റെ നയങ്ങളുടെ ലക്ഷ്യപ്രാപ്തിയുടെ ഭാഗമായാണിത്. സെൻട്രൽ ബാങ്കിന്റെ ദൗത്യങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യയിൽ ഈ വിദേശ ഇൻഷുറൻസ് കമ്പനിക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്കരിച്ച പദ്ധതിയാണ് വിഷൻ 2030.
ഇൻഷുറൻസ് മേഖലയിൽ വിദേശ കമ്പനിയുടെ നേരിട്ടുള്ള നിക്ഷേപം പ്രാപ്തമാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നടപടികളിലൊന്നാണിതെന്ന് ബാങ്ക് കൂട്ടിച്ചേർത്തു. ആരോഗ്യ ഇൻഷുറൻസ് രംഗത്ത് രാജ്യത്തെ മത്സരക്ഷമത, കൈമാറ്റം, എക്സ്ചേഞ്ച് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ എന്നിവ ഇതുവഴി സധ്യമാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കൂടാതെ ഇതോടെ ഇൻഷുറൻസ് മേഖലയുടെ സുസ്ഥിരതയും വളർച്ചയും വർധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.