എറണാകുളം കാലടിയിൽ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒരുവയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി കുറുക്ക് നൽകുന്നതിനിടയിൽ തൊണ്ടയില്‍ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചത്. കൈപ്പട്ടൂര്‍ തേമാലികര മരോട്ടികൂടി ഷാന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികളില്‍ ഒരാളായ ഹെലനാണ് മരിച്ചത്.
സംഭവം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. വിദേശത്താണ് കുട്ടിയുടെ പിതാവ് ഷാന്റോ.