ദുബായിൽ മൈഗ്രേഷൻ സേവനരംഗത്ത് വർഷങ്ങളുടെ വിശ്വാസ്യതയുള്ള ഫ്ളൈവേൾഡ് എമിഗ്രേഷൻ ആൻഡ് ലീഗൽ സർവീസസ് പുതിയ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കുന്നു. വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന രാജ്യത്ത് അഡ്മിഷൻ നേടിക്കൊടുക്കുകയാണ് ഫ്ളൈവേൾഡ് എമിഗ്രേഷൻ ആൻഡ് ലീഗൽ സർവീസസ് മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം. ഏറെ കാലമായി പ്രവാസികളെ ഓസ്ട്രേലിയയിലേക്ക് മൈഗ്രേഷൻ സേവനങ്ങൾ നൽകി വന്നിരുന്ന സ്ഥാപനം മെയ് 15 മുതൽ കാനഡ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി അവസരമൊരുക്കുകയാണ്.
വിദേശ രാജ്യങ്ങളിലേക്ക് മികച്ച ജോലി തേടി പോകാനാഗ്രഹിക്കുന്ന നഴ്സുമാർക്ക് OSCE എക്സാമിനേഷനുള്ള ട്രെയിനിംഗ് സെന്ററും ഉടൻ പ്രവർത്തനമാരംഭിക്കും. ഓസ്ട്രേലിയയ്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ അറിവും കഴിവും ഓസ്ട്രേലിയയിലെ ബിരുദതല നഴ്സുമാരുടേതിന് തത്തുല്യമാണോ എന്ന് നിർണയിക്കുന്ന പരീക്ഷയാണ് OSCE.ഉന്നത നിലവാരം പുലർത്തി കൊണ്ട് ആരംഭിക്കുന്ന ഈ പരിശീലന കേന്ദ്രം അവരുടെ സ്വപ്ന ഭൂമിയിലേക്ക് വിജയകരമായി കുടിയേറാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനാമാരംഭിക്കുന്നത്.
ഫൈവേൾഡിന്റെ സഹായത്തോടെ നിരവധി നഴ്സുമാരാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ യുകെയിൽ നിന്ന് ഓസ്ട്രേലിയൻ പിആർ സ്വന്തമാക്കിയത്.പെർമനൻറ് റെസിഡൻസി കൂടാതെ സ്റ്റുഡന്റ് വിസ, പാരന്റ് വിസ, ചൈൽഡ് വിസ, ബിസിനസ്സ് വിസ, വിസിറ്റിംഗ് വിസ, ആർ ആർ വി (RRV) എന്നീ വിസകൾക്കും ആവശ്യമായ സേവനങ്ങൾ ഫ്ളൈവേൾഡ് നൽകി വരുന്നു. ദുബായിയിൽ വെച്ച നടന്ന വാർത്താ സമ്മേളത്തിൽ ഫ്ലൈവേൾഡ് CEO റോണി ജോസഫ്, COO പ്രിൻസ് ജെ എബ്രഹാം, ഡയറക്ടർ ടിൻസ് എബ്രഹാം എന്നിവർ പങ്കെടുത്തു