സരിത എസ് നായരുടെ ആത്മകഥ വരുന്നു. പ്രതിനായിക പേരില്‍ ഇറക്കുന്ന പുസ്തകത്തിന്റെ കവര്‍ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് ആത്മകഥ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്ന വിവരം പുറത്ത് വിട്ടത്.
ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടു പോയവയും റെസ്പോണ്‍സ് ബുക്സിലൂടെ എത്തുന്നു എന്ന് സരിത ഫേസ്ബുക്കില്‍ കുറിച്ചു. പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നു. എല്ലാവരുടെയും സ്നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും സരത പറഞ്ഞു.
സോളാര്‍ വിവാദം വീണ്ടും കത്തി നില്‍ക്കുന്നതിനിടെയാണ് ആത്മകഥ പുസ്തക രൂപത്തില്‍ എത്തുന്നുവെന്ന പ്രഖ്യാപനം വരുന്നത്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്പോണ്‍സ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്