ദില്ലി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ഇടയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്ക് നേരെ ഫ്ളൈയിംഗ് കിസ് ആംഗ്യം കാണിച്ചെന്ന് പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിഷയത്തിൽ ബിജെപിയുടെ വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർലയ്ക്ക് പരാതി നൽകി.
ഇന്ന് അവിശ്വാസ പ്രമേയത്തിൽ പങ്കെടുത്ത സംസാരിച്ച രാഹുൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഫ്ളൈയിംഗ് കിസ് അധിക്ഷേപം എന്ന ആരോപണം ഉന്നയിച്ചത്. നേരത്തെ മണിപ്പൂരിൽ കലാപമുണ്ടാക്കിയത് രാഹുൽ ഗാന്ധിയാണെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.
#WATCH | Union Minister & BJP MP Shobha Karandlaje on Rahul Gandhi
“This is the first time we have seen such behaviour from an MP in the House. He made a gesture of a flying kiss at women MPs in the House….It is unacceptable. We have complained to the Speaker to take action… pic.twitter.com/ElRo6HOl5Y
— ANI (@ANI) August 9, 2023
#WATCH | Union Minister Smriti Irani on Congress MP Rahul Gandhi
“Never before has the misogynistic behaviour of a man been so visible in Parliament as what was done by Rahul Gandhi today. When the House of the People, where laws are made to protect the dignity of women, during… pic.twitter.com/eOsMl3I5zy
— ANI (@ANI) August 9, 2023