വെനസ്വേലയില്‍ കനത്ത മഴയില്‍ എൽ പാറ്റോ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേർ മരണപ്പെട്ടു. രാജ്യത്ത് 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ദുരന്തത്തില്‍ അന്‍പതിലധികം പേരെ കാണാതായതായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. 52 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ആയിരത്തോളം പേര് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് ആഭ്യന്തര, നീതിന്യായമന്ത്രി റെമിജിയോ സെബല്ലോസ് ഇച്ചാസോ പറഞ്ഞു. ലാസ് ടെജേരിയാസ് പട്ടണം പൂര്‍ണമായും മണ്ണിടിച്ചിലില്‍ ഇല്ലാതായി. വെനസ്വേലയില്‍ 1999ല്‍ കാരക്കാസിന് വടക്കുള്ള വര്‍ഗാസ് എന്ന സംസ്ഥാനത്ത് 10,000ത്തോളം പേരാണ് മണ്ണിടിച്ചിലില്‍ മരിച്ചത്.
At least 22 people are dead and up to 50 are missing after large scale flooding and a landslide in Las Tejerías, Aragua last night #Venezuela pic.twitter.com/874VUy6m56
— CNW (@ConflictsW) October 9, 2022