സൗദി അറേബ്യയിൽ വ്യത്യസ്ത ഇടങ്ങളിൽനിന്ന് മയക്കുമരുന്നുമായി അഞ്ച് പേർ പിടിയിൽ. ജിസാൻ പ്രവിശ്യയിലെ അൽദായിറിൽ 134 കിലോ മയക്കുമരുന്നുമായി നുഴഞ്ഞുകയറ്റക്കാരായ മൂന്നു എത്യോപ്യക്കാരെ സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു.
ജിസാനിലെ അൽആരിദയിൽ 80 കിലോ മയക്കുമരുന്നുമായി സൗദി യുവാവിനെ അതിർത്തി സുരക്ഷ സേനയും അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ജിദ്ദയിൽ 20 കിലോ മയക്കുമരുന്നുമായി രണ്ടു പാക്കിസ്ഥാനികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറിയിച്ചു.