യുഎസിലെ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അഞ്ച് ഇന്ത്യൻ വംശജർ മത്സരിക്കുന്നതായി റിപ്പോർട്ട്. യുഎസ് കോൺഗ്രസ് അംഗങ്ങളായ അമിത് ബേറ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ എന്നിവരാണ് നിലവിൽ ജനവിധി തേടുന്നത്. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ ഈ നാല് പേർക്കും അഭിപ്രായ വോട്ടെടുപ്പുകൾ പ്രകാരം മികച്ച ജയസാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
മിഷിഗനിൽ ബിസിനസുകാരനായ ശ്രീ തനേദറാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബേറ ആറാമത്തെ തവണയും ഖന്ന, കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവർ തുടർച്ചയായ നാലാം തവണയുമാണ് മത്സരിക്കുന്നത്. അതേസമയം എല്ലാവരും ജയിച്ചാൽ യുഎസ് ജനപ്രതിനിധിസഭയിലെ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയരുമെന്നാണ് സൂചന.