മലപ്പുറം നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര് ഒഴുക്കില്‍പ്പെട്ടു. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് ഒഴുക്കില്‍പ്പെട്ടത്. ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാനായി എത്തിയപ്പോഴാണ് ഇവര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഒഴുക്കില്‍പ്പെട്ട മൂന്ന് പേര് രക്ഷപ്പെട്ടു.രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കുന്നുമ്പുറത്ത് വീട്ടില്‍ സുശീല, പേരമകള്‍ അനുശ്രീ എന്നിവര്‍ക്കായാണ് തെരച്ചില്‍ തുടരുന്നത്.
ഒഴുക്കില്‍പ്പെട്ട കുടുംബത്തിലെ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ തെരച്ചിലില്‍ കുടുംബത്തിലെ സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തിയത്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.