തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ചാക്ക ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്മാന് ജെ എസ് രഞ്ജിത്താണ് മരിച്ചത്. ആറ്റിങ്ങല്‍ സ്വദേശിയാണ് മരിച്ച രഞ്ജിത്ത്. 32 വയസായിരുന്നു.
തീണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം അടര്‍ന്ന് ദേഹത്ത് വീണാണ് രഞ്ജിത്തിന്റെ അന്ത്യം. അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രഞ്ജിത്തിന്റെ ജീവന് രക്ഷിക്കാന്‍ ആയില്ല.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ഗോഡൗണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറികസ്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി പറഞ്ഞു. സെക്യൂരിറ്റി മാത്രമാണ് സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നത്.
നിലവില്‍ തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഫയര്‍ഫോഴ്സ് വ്യക്തമാക്കുന്നു. എന്നാല്‍ തീ ഇനിയും കത്താന്‍ സാധ്യതയുള്ളതിനാല്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.