ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ മത്സരിക്കുന്ന മുന്‍ ലീഗ് നേതാവ് കെ.എസ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെടില്ലെന്നും സമസ്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും അതില്‍ ഇടപെടില്ലെന്നും തങ്ങള്‍ പറഞ്ഞു.
മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തില്‍ അഭിപ്രായം പറയില്ല. അതേകുറിച്ച് പറയേണ്ടത് ലീഗ് ആണ്. അവര്‍ക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാമെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
അതേസമയം അധിക സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി എന്നീ സീറ്റുകള്‍ക്ക് പുറമെ ഒരു സീറ്റുകൂടി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കണം എന്നതാണ് ലീഗിന്റെ ആവശ്യം. ഇതിനോട് അനുഭാവ പൂര്‍ണമായ നിലപാടല്ല സംസ്ഥാന കോണ്‍ഗ്രസ് സ്വീകരിച്ച് പോന്നത്.