തൃപ്പൂണിത്തുറയില്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാടുള്ള പടക്കകടയില്‍ സ്ഫോടനം. പകല്‍ 11 മണിയോടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തെ തുടര്‍ന്ന് പടക്കകട പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങളും കത്തിനശിച്ചു.
പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച പടക്കമാണ് ഇറക്കി അടുത്ത കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചത്. പാലക്കാട് നിന്നാണ് പടക്കം കൊണ്ടുവന്നത്. ടെബോ ട്രാവലറില്‍ നിന്ന് ഇറക്കി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ട്രാവലര്‍ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ട്രാവലറും സമീപത്തുണ്ടായ കാറുമാണ് കത്തി നശിച്ചത്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ 20ഓളം വീടുകളഇലും കേടുപാടുകള്‍ സംഭവിച്ചു. ചില വീടുകളുടെ മേല്‍ക്കൂരകളടക്കം തകര്‍ന്നു. സമീപത്തെ കടകിലേക്കും തീപടര്‍ന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.