സമൂഹ മാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 153(എ)വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സൈബര്‍ സെല്‍ എസ്.ഐയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരായ എഫ്.ഐ.ആര്.