പ്രകോപനമേതുമില്ലാതെയാണ് പ്രതി ഡോകടറെയും പൊലീസുകാരെയും ആക്രമിച്ചതെന്ന് സംഭവ സ്ഥലത്തെ ദൃക്സാക്ഷിയായ നഴ്സ് ജയന്തി. താനാണ് ആദ്യം പ്രതിയുടെ മുറിവ് ക്ലീന്‍ ചെയ്തത്. സമയത്ത് പ്രതി അടങ്ങി കിടക്കുന്നുണ്ടായിരുന്നില്ലെന്നും ജയന്തി അറിയിച്ചു.
പ്രതിയുടെ മുറിവ് ക്ലീന്‍ ചെയ്ത് പാഡ് എടുക്കാന്‍ തിരിഞ്ഞപ്പോഴാണ് ഇയാള്‍ എഴുന്നേറ്റ് പുറത്ത് നിന്നിരുന്ന ഇയാളുടെ ബന്ധുവിനെ ആക്രമിക്കുന്നത്. അതിന് ശേഷം അവിടുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ എയ്ഡ് പൊലീസിനും പരിക്കേറ്റിട്ടുണ്ട്. അവസാനമാണ് ഡോക്ടറെ കുത്തിയത്. ഒബ്സര്വേഷനിലുണ്ടായിരുന്ന ഡോക്ടറെ പല തവണ മുതുകിലും മറ്റും കുത്തുകയായിരുന്നുവെന്നും നഴ്സ് അറിയിച്ചു.
ഒരു കുത്തുകൊണ്ട് നിലത്ത് വീണ ശേഷം ഡോക്ടറെ കീഴ്പ്പെടുത്തിയ പ്രതി പലതവണ കുത്തുകയായിരുന്നു. കത്രിക ഉപയോഗിച്ചാണ് പ്രതി ഡോക്ടറെ കുത്തിയത്. പൊലീസുകാര്‍ പ്രതിയെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരിക്കുന്നെങ്കിലും അതിന് സാധിച്ചില്ലെന്നും നഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയോട് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് അറിയിച്ചത്.
പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. പൂയപ്പള്ളിയിലെ അടിപിടി കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടറുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പ്രതി ഡോക്ടറെ ആക്രമിച്ചത്. പ്രതി യു.പി സ്കൂള്‍ അധ്യാപകനാണ്. ഇയാള്‍ ലഹരിയ്ക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.
മാരകമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന് രക്ഷിക്കാനായില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരായ അലക്സ്, ബേബി, മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡോക്ടര്‍മാര്‍ പൂര്‍ണമായി പണിമുടക്കും. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷും ആഹ്വാനം ചെയ്തിട്ടുണ്ട്.