യുഎഇയിലെ നിർധനരായ പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍. പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. യു.എ.ഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്കാകും സ്കോളർഷിപ്പ് ലഭിക്കുന്നത്.
നിലവിൽ പ്ലസ് ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്ത് ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ചായിരിക്കും അർഹരെ തിരഞ്ഞെടുക്കുന്നത്.
2023 ഫെബ്രുവരി 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയ്യതി. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ്സിന്റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.
പ്രവാസികളല്ലാത്ത നിർധനരായ മാതാപി താക്കളുടെ പെൺകുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസത്തിന് എന്തെങ്കിലും സഹായമുണ്ടോ? എൻ്റെ മോൾ ഈ പ്രാവശ്യം plus two കഴിയുകയാണ്.തുടർവിദ്യാഭ്യാസത്തിന് എന്തു ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ്.സഹായിക്കാമോ?