നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രമാണ് നല്‍കുക. നേരത്തെ കേരള കോണ്‍ഗ്രസ് ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭയില്‍ വലിയ അഴിച്ചു പണി നടന്നേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായാണ് സിപിഎം തീരുമാനം.
ഇന്ന് വൈകുന്നേരമാണ് കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്യുന്നത്. കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പ് തന്നെയാണ് നല്‍കിയിരിക്കുന്നത്.
എല്‍ഡിഎഫ് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ടേം വ്യവസ്ഥയില്‍ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്.