കള്ള് വ്യവസായം വര്‍ധിക്കുന്നത് കേരളത്തില്‍ തൊഴില്‍ സാധ്യത വര്‍ധിക്കാന്‍ കാരണമാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. കള്ള് ലിക്വര്‍ അല്ല. നല്ലൊരു പോഷക ആഹാര വസ്തുവാണ്. അത് രാവിലെ എടുത്ത ഉടനെ ഉപയോഗിക്കുന്നതില്‍ വലിയ കുറ്റം പറയാന്‍ പറ്റില്ലെന്നും ജയരാജന് പറഞ്ഞു.
നാളികേര കര്‍ഷകര്‍ക്ക് അതിന്റെ ഫലപ്രദമായ കാര്യങ്ങള്‍ ലഭിക്കുന്നില്ല. തെങ്ങുകള്‍ ചെത്തുകയും കള്ള് ഉദ്പാദനവും, നീര ഉദ്പാദനവും വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍ സാധ്യത കേരളത്തില്‍ ഉണ്ടാകുമെന്നും ഇപി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
അതിനെ നല്ല ഒരു വിപണിയിലേക്ക് കൊണ്ട് വരാന്‍ സാധിക്കും. കള്ള് ഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍ നിന്ന് മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതയോട് കൂടി കൈമാറാന്‍ സാധിക്കണം. ലഹരിയായിട്ടല്ല. ലഹരിയില്ലാത്ത ഒരു കാര്യമായി മാറ്റാന്‍ സാധിക്കണമെന്നും ജയരാജന് പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തെത്തിയിരുന്നു. വിചിത്രവും വൈരുധ്യം നിറഞ്ഞതുമാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയമെന്ന് വിഡി സതീശന് പറഞ്ഞു.
ഇപി ജയരാജന്റെ വാക്കുകള്‍
സര്‍ക്കാര്‍ ഇന്നലെ മദ്യനയം പ്രഖ്യാപിച്ചിട്ടേ ഉള്ളു. പൊതുവെ എല്ലാ തൊഴിലാളികളും സംഘടനകളും അത് അംഗീകരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. കാരണം നമ്മുടെ മദ്യവ്യവസായം മെച്ചപ്പെടുത്താം. കേരളം നാളികേരത്തിന്റെ നാടാണ്. നാളികേരത്തിന്റെ പ്രധാന പ്രോഡക്ടാണ് കള്ള്. അതില്‍ പൂര്‍ണമായി ശേഖരിച്ച് ആ രംഗത്തെ ശക്തമാക്കി എടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ന് തന്നെ കള്ള് ചെത്ത് വ്യവസായം, അത് വില്‍ക്കുന്ന കള്ളഷാപ്പുകള് ഒക്കെ ഒരു പ്രാകൃത രീതിയിലാണ്. എന്തോ രഹസ്യ സങ്കേതത്തില്‍ പോകുന്ന പോലെ. ഒരു ഷെഡ് ഒക്കെ വളച്ച് കെട്ടി, ഒളിവില്‍ പോയി കഴിക്കുന്നത് പോലെയാണ്. മുമ്പ് ഞാന്‍ പറഞ്ഞിരുന്നു, കള്ള് ലിക്വര്‍ അല്ല. നല്ലൊരു പോഷക ആഹാര വസ്തുവാണ്. അത് രാവിലെ എടുത്ത ഉടനെ ഉപയോഗിക്കുന്നതില്‍ വലിയ കുറ്റം പറയാന്‍ പറ്റില്ല. അത് ലഹരിയായി മാറുന്നില്ല. പിന്നീട് ആണ് അത് ലഹരിയായി മാറുന്നത്. നീര ഇതിന്റെ തന്നെ മറ്റൊരു പതിപ്പ് ആണ്. അതുകൊണ്ട് നാളികേര കര്‍ഷകര്‍ക്ക് അതിന്റെ ഫലപ്രദമായ കാര്യങ്ങള്‍ ലഭിക്കുന്നില്ല. തെങ്ങുകള്‍ ചെത്തുകയും കള്ള് ഉദ്പാദനവും, നീര ഉദ്പാദനവും വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍ സാധ്യത കേരളത്തില്‍ ഉണ്ടാകും.
അതിനെ നല്ല ഒരു വിപണിയിലേക്ക് കൊണ്ട് വരാന്‍ സാധിക്കും. കള്ള് ഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍ നിന്ന് മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതയോട് കൂടി കൈമാറാന്‍ സാധിക്കണം. ലഹരിയായിട്ടല്ല. ലഹരിയില്ലാത്ത ഒരു കാര്യമായി മാറ്റാന്‍ സാധിക്കണം. പശ്ചിമ ബംഗാളില്‍ ഒക്കെ പനംകള്ള് രാവിലെ ‘ബെഡ് ടീ’ക്ക് പകരമായി ഉപയോഗിക്കുന്നവര്‍ ഉണ്ട്.