ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ ഒയിന്‍ മോര്ഗന് വിരമിച്ചു. നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് വിരമിക്കാൻ തീരുമാനിച്ചതെന്ന് ഒയിൻ അറിയിച്ചു. ഇതാണ് ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശരിയായ സമയമെന്നും 36കാരനായ മോര്ഗന് ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മോര്ഗന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ല്‍ ഒയിന്‍ ക്യാപ്റ്റനായിരിക്കുമ്പോഴാണ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത്. ഇതിന് ശേഷം 126 ഏകദിനങ്ങളിലും 72 ടി-20കളിലും ഇംഗ്ലണ്ടിനെ നയിച്ചതും ഒയിനായിരുന്നു.
16 വര്‍ഷംനീണ്ട കരിയറില്‍ മോര്ഗന് 248 ഏകദിനങ്ങളും 115 ടി-20കളും ഇംഗ്ളണ്ടിനായി കളിച്ചിട്ടുണ്ട്. 10,159 റണ്‍സുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് (6,957), ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് (2,458), രണ്ട് ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ തുടങ്ങിയ നിരവധി റെക്കോര്‍ഡുകൾ നേടിയ താരമാണ്.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്നു മോര്ഗന്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, കിങ്സ് ഇലവന് പഞ്ചാബ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അബുദാബി ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെയും ഭാഗമായിരുന്നു.