നടി എമ്മ മാക്കി നെറ്റ്ഫ്ലിക്സിന്റെ ‘സെക്സ് എഡ്യൂക്കേഷൻ’ സീരീസിൽ നിന്നും പിന്മാറി. റേഡിയോ ടൈംസിനോട് സംസാരിക്കവെയാണ് എമ്മ താൻ അഞ്ചാം സീസൺ ഉണ്ടായാൽ അതിൽ ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയത്.
2019ലാണ് ‘സെക്സ് എഡ്യൂക്കേഷൻ’ സീരീസ് സംപ്രേഷണം തുടങ്ങിയത്. ഷോയിലെ ആദ്യ സീസൺ മുതൽ മേവ് വൈലിയായി എമ്മ മാക്കി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഞാൻ നാലാമത്തേത് പൂർത്തിയാക്കിത്. അഞ്ചാം സീസണിൽ ഞാൻ ഉണ്ടാവുമെന്ന് കരുതുന്നില്ല. ഞാൻ മേവിനോട് വിട പറഞ്ഞുവെന്നാണ് എമ്മ പറഞ്ഞത്. നാലാം സീസണിൽ എമ്മയ്ക്ക് പ്രാധാന്യമില്ലാത്ത വേഷമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
Goodbye, Maeve and Eric! ????????
Actors Emma Mackey and Ncuti Gatwa will not return to hit Netflix series #SexEducation after Season 4!
Source: @RadioTimes pic.twitter.com/EVAGx9DVdD
— Lets OTT (@IetsOTT) February 20, 2023
വളരെയധികം യുവജനങ്ങളുടെ ഫാൻ ബേസ് ഉള്ള സീരീസാണ് ‘സെക്സ് എഡ്യൂക്കേഷൻ’. ഓരോ കഥാപാത്രങ്ങൾക്കും സംഭാഷണങ്ങൾക്കും പ്രത്യേക ആരാധകർ ഉണ്ടെന്നാണ് റിപ്പോർട്ട്. ആദ്യ എപ്പിസോഡ് 2019ൽ പുറത്തിറങ്ങുമ്പോൾ ഇന്ത്യയിൽ അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. പിന്നീട് ചെറിയ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാണ് പ്രേക്ഷകർ സീരീസ് മുഴുവൻ കണ്ടു തുടങ്ങുന്നത്.