വ്യക്തിഗത ആസ്തിയില്‍ നിന്ന് ഇലോൺ മസ്കിന് 200 ബില്യണ്‍ ഡോളര്‍ (ഏകദേശം 16550010000000 രൂപ) നഷ്ടമായി. സ്വന്തം ആസ്തിയിൽ നിന്ന് ഇത്രയും രൂപ നഷ്ടപെടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് മസ്ക്. ശതകോടീശ്വരനും ടെസ്ല സിഇഒയുമായ മസ്കിന്റെ 2021 നവംബറിലെ 340 കോടി ആസ്തി 137 ബില്യണ്‍ ഡോളറായി ഒറ്റയടിക്ക് ചുരുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ടെസ്ലയുടെ ഓഹരികളില്‍ നിന്ന് 11 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഓഹരിവിലയിലുണ്ടായ ഇടിവുൾപ്പെടെയുള്ള കടുത്ത ആഘാതങ്ങളാണ് മസ്കിന്റെ സമ്പത്തിൽ ഇത്രത്തോളം ഇടിവ് സംഭവിക്കാൻ കാരണമായത്. കൂടാതെ ട്വിറ്റര്‍ ഡീലിനായി ടെസ്ല ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചതും മസ്കിന് തിരിച്ചടിയായി. ആകെ 69 ശതമാനത്തിലധികം ഇടിവാണ് ടെസ്ല ഓഹരികള്‍ നേരിടുന്നത്.
23 ബില്യണിന്റെ ടെസ്ല ഓഹരികളാണ് ട്വിറ്ററിന്റെ 44 ബില്യണ്‍ ഡീല്‍ സാക്ഷാത്കരിക്കുന്നതിനായി മസ്ക് വിറ്റത്. അതേസമയം 2030 ഓടെ പ്രതിവര്‍ഷം 20 ദശലക്ഷം കാറുകള്‍ ടെസ്ല വില്‍ക്കുമെന്ന മസ്കിന്റെ വാഗ്ദാനങ്ങള്‍ നിക്ഷേപകര്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ്.
എന്നാൽ ട്വിറ്റര്‍ പോളിലെ പരാജയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ടെസ് ല ഓഹരി വിലയെ നിര്‍ണായകമായി ബാധിച്ചിട്ടുണ്ട്. ആഗോള മാധ്യമങ്ങള്‍ മസ്ക് കാലം അവസാനിക്കുന്നുവോ എന്ന് ചര്‍ച്ചകള്‍ ആരംഭിക്കുക കൂടി ചെയ്തതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. കൂടാതെ ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും മേഖലയിലെ പ്രശ്നങ്ങള്‍ കൂടാതെ ഇലക്ട്രിക് കാര്‍ രംഗത്ത് മത്സരം കൂടിയതും ടെസ് ല യ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ട്വിറ്ററിന്റെ ഏറ്റെടുക്കലും തുടര്‍ന്നുള്ള പ്രശ്നങ്ങളിലും മസ്കിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ടെസ് ല ഉപഭോക്താക്കളും നിക്ഷേപകരും കൂടുതല്‍ അതൃപ്തരാകുകയും ചെയ്തു.