മസ്കറ്റ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിൽ ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 24 വരെ തിങ്കളാഴ്ച വരെ അവധിയായിരിക്കും. ഇതോടെ വാരാന്ത്യദിനമടക്കം അഞ്ച് ദിവസത്തേക്ക് ഒമാനിൽ പൊതുഅവധിയാവും.
ഏപ്രിൽ 25 ചൊവ്വാഴ്ച മുതൽ പൊതുമേഖലയിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.