സംസ്ഥാനത്ത് നാല് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് റെയ്ഡ്. സംസ്ഥാന ഭാരവാഹികളായിരുന്ന ലത്തീഫ് പോക്കാക്കില്ലം, അബ്ദുള്‍ സമദ്, അബ്ദുള്‍ ജലീല്‍, നൂറുല്‍ ആമീന്‍ എന്നിവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്.
തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലായി 12 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് വിവരം. വനേരത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങള്‍ ലഭ്യമായിരുന്നു. കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നുവെന്ന് ഇ.ഡിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് സൂചന.