തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ജൂനിയർ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ലഹരിയുടെ അമിത ഉപയോഗത്തിൽ കടുത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
അങ്ങേയറ്റം വേദനാജനകമാണ് ഈ സംഭവം, നമ്മുടെ സമൂഹം കുറേക്കൂടി ജാഗ്രതയോടെ ഇത്തരം വിഷയങ്ങളിൽ ഇടപെടണമെന്നാണ് ഈ സംഭവത്തിൽ നിന്നും മനസ്സിലാവുന്നത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണിത്. ആ പോരാട്ടം ഡിവൈഎഫ്ഐ ഏറ്റെടുത്ത് ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും കോട്ടയത്ത് ഡോ.വന്ദനയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷം വികെ സനോജ് പറഞ്ഞു.
‘ആരോ കൊല്ലാൻ വരുന്നു’: ജയിലിലും പരസ്പര വിരുദ്ധമായി സംസാരിച്ച് സന്ദീപ്
തിരുവനന്തപുരം: ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക സുരക്ഷാ സെല്ലിൽ നിരീക്ഷണത്തിൽ തുടരുന്നു. ഇന്നലെ വൈകിട്ട് പൂജപ്പുരയിൽ എത്തിച്ച സന്ദീപിനെ ഇന്ന് രാവിലെ എട്ട് മണിയോടെ ഡോക്ടർ എത്തി പരിശോധിച്ചു.
സെല്ലിലെത്തിയ സന്ദീപ് ഉദ്യോഗസ്ഥരോട് മദ്യം ആവശ്യപ്പെട്ടതായാണ് വിവരം. രാത്രിയിൽ വളരെ കുറച്ചു സമയം മാത്രമാണ് ഇയാൾ ഉറങ്ങിയത്. തന്നെ ആരോ കൊല്ലാൻ വരുന്നുവെന്ന രീതിയിൽ ഇയാൾ പലവട്ടം നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തൻ്റെ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ഇയാൾ വിശദമായി ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം ഡോ.വന്ദനയെ കൊന്ന കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ മറ്റു പല കാര്യങ്ങളുമാണ് സന്ദീപ് പറഞ്ഞതെന്നാണ് പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20 മിനിട്ടിനുള്ളിലായിരുന്നു. പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.
രാജ്യത്തെങ്ങും നടക്കാത്ത സംഭവങ്ങൾ;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
‘അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്’; വീണ്ടും ചര്‍ച്ചയായി മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റ്